മനസ്സെന്നോ ദേഹത്തിന്‍ കേന്ദ്രമെന്നോ
ഹോമിക്ക പെടെണ്ടതെന്‍ മനസ്സോ ദേഹിയോ
സുഖ ലോഭ കൂമ്പാരമാം ധരണീ യാത്രയില്‍
ഹേതുവാമീ ജഡം ഉപേക്ഷിച്ചീടാന്‍
തപിക്കുമീ മനസ്സിലെ ആത്മം പറിച്ച്
എന്റെ ജഡം അഗ്നിതര്‍പ്പം ചെയ്യുവാന്‍
ഈ ആത്മം മോചിപ്പിക്കാന്‍
നിശ്ചിതമായ് ഞാന്‍ എന്‍ ചിതയൊരുക്കി
ആത്മ ശുദ്ധി വരുത്തിയെന്‍ മനം
ചിതയില്‍ അര്‍പ്പിക്കാന്‍ ഒരുങ്ങവേ
പിന്‍ വിളിയി കരം ഗ്രഹിച്ചു ഒരാള്‍
കുളിരാര്‍ന്ന കരം അഗ്നി ശമിപ്പിച്ചപ്പോള്‍
കാറ്റ് പോലെ മനം കുളിര്‍പ്പിച്ചു
ഒരു മഴയിലേക്കെന്നെ നയിച്ചു
ആവോളം നനഞ്ഞു ഞാന്‍ ആ സ്നേഹമഴ
ഇടയ്ക്കിടെ എന്റെ ശിരസ്സിലൂടെ ഒഴുകി
ചുംബനമായ് ഒരു അശ്ലെഷമായ്
അധരം കവര്‍ന്നെന്നെ അറിഞ്ഞും
അകലേക്ക് മാറിയും വീണ്ടും വീണ്ടും
ആര്‍ത്തലച്ചു മാറോടു ചേര്‍ത്ത്
എന്നെ എന്റെ ശോക ഭാരത്തെ
കഴുകിയെടുത്ത് എന്നെയറിഞ്ഞ
എന്നില്‍ സ്നേഹം നിറച്ച എന്റെ
സ്നേഹമഴ ...ആത്മ മഴ