2012, മേയ് 23, ബുധനാഴ്‌ച

ആത്മ മഴ

ആത്മ ജീവനെന്നതിന്‍ പൊരുള്‍ തേടി
മനസ്സെന്നോ ദേഹത്തിന്‍ കേന്ദ്രമെന്നോ
ഹോമിക്ക പെടെണ്ടതെന്‍  മനസ്സോ ദേഹിയോ
സുഖ ലോഭ കൂമ്പാരമാം ധരണീ യാത്രയില്‍
ഹേതുവാമീ ജഡം ഉപേക്ഷിച്ചീടാന്‍
തപിക്കുമീ മനസ്സിലെ ആത്മം പറിച്ച്
 എന്റെ ജഡം അഗ്നിതര്‍പ്പം ചെയ്യുവാന്‍
ഈ ആത്മം മോചിപ്പിക്കാന്‍
നിശ്ചിതമായ് ഞാന്‍ എന്‍ ചിതയൊരുക്കി
ആത്മ ശുദ്ധി വരുത്തിയെന്‍ മനം
ചിതയില്‍ അര്‍പ്പിക്കാന്‍ ഒരുങ്ങവേ
പിന്‍ വിളിയി കരം ഗ്രഹിച്ചു ഒരാള്‍
കുളിരാര്‍ന്ന കരം അഗ്നി ശമിപ്പിച്ചപ്പോള്‍
കാറ്റ് പോലെ മനം കുളിര്‍പ്പിച്ചു
ഒരു മഴയിലേക്കെന്നെ നയിച്ചു
 ആവോളം നനഞ്ഞു ഞാന്‍ ആ സ്നേഹമഴ
ഇടയ്ക്കിടെ എന്റെ ശിരസ്സിലൂടെ ഒഴുകി
ചുംബനമായ് ഒരു അശ്ലെഷമായ്
അധരം കവര്‍ന്നെന്നെ അറിഞ്ഞും
അകലേക്ക്‌ മാറിയും വീണ്ടും വീണ്ടും
ആര്‍ത്തലച്ചു മാറോടു ചേര്‍ത്ത്
എന്നെ എന്റെ ശോക ഭാരത്തെ
കഴുകിയെടുത്ത് എന്നെയറിഞ്ഞ
എന്നില്‍ സ്നേഹം നിറച്ച എന്റെ
സ്നേഹമഴ ...ആത്മ മഴ

2012, ജനുവരി 30, തിങ്കളാഴ്‌ച

പേന

ആദ്യം ഞാന്‍ എന്‍റെ പേന കയ്യിലെടുത്തത്  
എന്‍റെ ദേഹത്ത് പടര്‍ന്നു കയറിയ 
വിഷ വിത്തിനെ പറിച്ചെറിഞ്ഞ ദിവസമാണ് 
ഒടുവില്‍ ഞാന്‍ സ്വയം ഒരു വിഷം 
കടുത്ത വിഷം ..കുത്തിവെച്ചു 
എന്‍റെ മനസ്സിനെ തളര്‍ത്തിയ വിഷം 
ആ വിഷം എന്‍റെ പേന പിടിച്ചു വാങ്ങി 
വലിച്ചെറിഞ്ഞു ദൂരേക്ക്‌...
ഒരുപാട് ഒരുപാട് ദൂരേക്ക്‌ 


2012, ജനുവരി 26, വ്യാഴാഴ്‌ച

എന്റെ മാത്രം നീ

ചങ്ങാതിമാരെ ഒത്തിരി കണ്ടു, സ്നേഹിക്കുന്നവരെയും
പക്ഷെ ആരും നിന്നോടോപ്പമില്ല, നിന്നെപ്പോലെയുമില്ല
നീ പോലെ നീ മാത്രം, എന്നും അങ്ങിനെ തന്നെ ആയിരിക്കും
നീ എന്നും എന്റെ നീ, എന്റെ മാത്രം നീ
നീ മാത്രമായ നീ


നിനക്ക് മുന്‍പേ വന്നവരെ ഞാന്‍ എന്നും സ്നേഹിക്കും,
അവരോടുള്ള എന്റെ സ്നേഹം എന്നും അനശ്വരമായിരിക്കും
ഇടയ്ക്കിടെ ഞാന്‍ അവരോടു ചേരും, സംസാരിക്കും ഓര്‍ക്കും
പക്ഷെ ഇനിയെന്റെ ജീവിതത്തില്‍ നിന്നെയാണ് ഞാന്‍ കൂടുതല്‍ സ്നേഹിക്കുക
നിന്നിലേക്കാണ് ഞാന്‍ എപ്പോഴും മടങ്ങിവരുക
ഇനി ഞാനാണ് നീ, നീയാണ് ഞാന്‍

2012, ജനുവരി 24, ചൊവ്വാഴ്ച

മനസ്സ്

മനസ്സ് ...വെറുമൊരു പാഴ്വസ്തു...
പഴം തുണി ചുരുട്ടിയെറിഞ്ഞ ..
പുകഞ്ഞു തീരാത്ത നീറുന്ന അഗ്നികുണ്ഡം

ജീവിതം പഠിപ്പിച്ച മനസ്സ്...ജീവനെ തകര്‍ത്ത
പേറുന്ന നോവാം ഭാരങ്ങളുടെ കൂടാരം
അതോ വെറും തോന്നലുകള്‍ മാത്രമോ

മനസ്സെന്നു ഒന്നെനിക്ക് ഉണ്ടോ
ഉണ്ടെങ്കില്‍ നിന്നെ അറിയാന്‍ എനിക്കാവില്ലേ
നിനക്കെന്നെ അറിയാന്‍ ആവില്ലേ?

അമ്മയെ നോവിക്കാന്‍ ഈ മനസ്സ് പറഞ്ഞതല്ലേ
അമ്മയെ സ്നേഹിച്ചതുമീ മനസല്ലേ
അമ്മയ്ക്കും ഈ മനസ്സില്ലേ?

പേറുന്ന ജീവിത ഭാണ്ഡം വലിച്ചു എറിഞ്ഞാലോ
സന്തോഷം എന്തെന്ന് അറിഞ്ഞാലോ
ഈ മനസ്സിനെ സ്നേഹിച്ചാലോ

മനസ്സേ എന്റെ ചോദ്യം നിന്നോടല്ലേ
നിനക്കെന്നെ അറിയാന്‍ ആവുമോ?
മനസ്സേ നിയെന്നെ കൈ വിടുമോ

2012, ജനുവരി 12, വ്യാഴാഴ്‌ച

പൊറുക്കുക

എന്‍റെ കുന്നിമണികള്‍ എവിടെയോ നഷ്ടമായി
അതോ എന്‍റെ കുന്നിക്കുരുവിന് നിറം മങ്ങിയതോ?
ഒടുവിലേറെ കാത്തിരിപ്പിനു ശേഷം ....
നീ എന്ന സ്വപ്നം ഇപ്പോള്‍ വന്നു അതിന്റെ നിറമായി
നീ എന്ന സ്വപ്നത്തിനു നിറം കറുപ്പോ അതോ ചുവപ്പോ?
തിരിച്ചറിയാന്‍ ആവുന്നില്ലലോ?
ഇതിലെ ചുവപ്പിനെ ഞാന്‍ സ്വീകരിച്ചാല്‍
എന്‍റെ ജീവിതമെന്ന കറുപ്പ് നിന്നെയും നശിപ്പിച്ചാല്‍
അതെനിക്ക് അസഹനീയമല്ലേ?
നിന്നെ എനിക്ക് സ്നേഹിക്കാന്‍ ആവില്ല
കാരണം നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു
ഈ പാവം കുന്നിമണിയെ നീ മറക്കുക
കാരണം ഈ കുന്നിമണിക്ക് നിന്നെ മറക്കാന്‍ ആവില്ല
പൊറുക്കുക ഈ കുന്നിക്കുരുവിനോട്