2012, ജനുവരി 24, ചൊവ്വാഴ്ച

മനസ്സ്

മനസ്സ് ...വെറുമൊരു പാഴ്വസ്തു...
പഴം തുണി ചുരുട്ടിയെറിഞ്ഞ ..
പുകഞ്ഞു തീരാത്ത നീറുന്ന അഗ്നികുണ്ഡം

ജീവിതം പഠിപ്പിച്ച മനസ്സ്...ജീവനെ തകര്‍ത്ത
പേറുന്ന നോവാം ഭാരങ്ങളുടെ കൂടാരം
അതോ വെറും തോന്നലുകള്‍ മാത്രമോ

മനസ്സെന്നു ഒന്നെനിക്ക് ഉണ്ടോ
ഉണ്ടെങ്കില്‍ നിന്നെ അറിയാന്‍ എനിക്കാവില്ലേ
നിനക്കെന്നെ അറിയാന്‍ ആവില്ലേ?

അമ്മയെ നോവിക്കാന്‍ ഈ മനസ്സ് പറഞ്ഞതല്ലേ
അമ്മയെ സ്നേഹിച്ചതുമീ മനസല്ലേ
അമ്മയ്ക്കും ഈ മനസ്സില്ലേ?

പേറുന്ന ജീവിത ഭാണ്ഡം വലിച്ചു എറിഞ്ഞാലോ
സന്തോഷം എന്തെന്ന് അറിഞ്ഞാലോ
ഈ മനസ്സിനെ സ്നേഹിച്ചാലോ

മനസ്സേ എന്റെ ചോദ്യം നിന്നോടല്ലേ
നിനക്കെന്നെ അറിയാന്‍ ആവുമോ?
മനസ്സേ നിയെന്നെ കൈ വിടുമോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ